• English
  • عربي / Arabic
  • മലയാളം / Malayalam

ഗർഭാശയ മുഴകൾ: കാരണങ്ങളും ചികിത്സാ രീതികളും

02 January 2026

ഗർഭാശയ മുഴകളെക്കുറിച്ചും അവയുടെ വളർച്ചയെക്കുറിച്ചും വിശദമായി അറിയാം

എന്താണ് ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയിഡുകൾ?

ഗർഭപാത്രത്തിന്റെ പേശികൾ അസാധാരണമായി വളരുന്നതിനെയാണ് ഗർഭാശയ മുഴകൾ അഥവാ ഫൈബ്രോയിഡ് എന്ന് പറയുന്നത്. ഇത് സാധാരണഗതിയിൽ 30 നും 50 നും ഇടയ്ക്കുള്ള പ്രായത്തിലുള്ള സ്ത്രീകളിൽ കണ്ടുവരുന്ന ഒരു അസുഖമാണ്.

എല്ലാ ഗർഭാശയ മുഴകളും ചികിത്സിക്കേണ്ട ആവശ്യമില്ല. അത് ചെറിയ ഫൈബ്രോയിഡുകൾ ആണെങ്കിൽ സാധാരണഗതിയിൽ നോർമൽ ഇടവേളകളിൽ (ഒരു വർഷം അല്ലെങ്കിൽ രണ്ട് വർഷം ഗ്യാപ്പിൽ) സ്കാനുകൾ ചെയ്താൽ മതിയാകും. മുഴകൾ വളരുന്നുണ്ടോ എന്ന് അറിയാനാണ് ഇത്തരത്തിൽ സ്കാനിംഗ് നടത്തുന്നത്.

Read More: സ്‌ട്രോക്ക്, നിര്‍ണ്ണായകം ഓരോ നിമിഷവും... തിരികെ ജീവിതത്തിലേക്ക് എത്താം

ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള പ്രധാന കാരണം എന്താണ്?

സ്ത്രീകളിൽ ഗർഭാശയ മുഴകൾ ഉണ്ടാവാനുള്ള പ്രധാന കാരണം ഹോർമോണിന്റെ അമിതമായ അളവ് ഉള്ളതുകൊണ്ടാണ്. ഈസ്ട്രോജൻ, പ്രൊജസ്ട്രോൺ എന്നീ രണ്ട് ഹോർമോണുകളാണ് സ്ത്രീകളിൽ സാധാരണ കണ്ടുവരുന്നത്. ഇതിൽ ഈസ്ട്രോജൻ ഹോർമോൺ കൂടുതൽ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സാധാരണഗതിയിൽ ഫൈബ്രോയിഡുകൾ അമിതമായി വളരാനും വലുതാവാനുമുള്ള സാധ്യത വരുന്നത്.

എന്തുകൊണ്ടാണ് 30 മുതൽ 50 വയസ്സ് വരെയുള്ള പ്രായക്കാരിൽ ഇത് കൂടുതലായി കാണുന്നത്?

30 മുതൽ 50 വയസ്സ് വരെയുള്ള കാലഘട്ടം സ്ത്രീകളുടെ റീപ്രൊഡക്ടീവ് ഏജ് ഗ്രൂപ്പ് ആണ്. ഈ സമയത്ത് ആർത്തവ ചക്രത്തിന്റെ ഭാഗമായി ഹോർമോണുകൾ ശരീരത്തിൽ കൂടുകയും കുറയുകയും ചെയ്യും. ഈ ഹോർമോണുകളുടെ എഫക്ട് കാരണമാണ് മുഴകൾ വലുതാകുന്നത്.

ചെറിയ മുഴകൾ ആണെങ്കിലും ഏകദേശം ആറു മാസം അല്ലെങ്കിൽ ഒരു വർഷത്തെ ഗ്യാപ്പിൽ സ്കാനിംഗ് ഫോളോ അപ്പ് ചെയ്യേണ്ടത് ആവശ്യമാണ്. മുഴകളുടെ വലിപ്പം കൂടുന്നുണ്ടോ അതോ അതേ അളവിൽ തന്നെ നിൽക്കുന്നുണ്ടോ എന്ന് ഉറപ്പിക്കുവാൻ ചെയ്യാൻ ഇത് സഹായിക്കും.

.

Dr Sajna Dilshad

Dr Sajna Dilshad

Senior Consultant

Obstetrics And Gynaecology