• English
  • عربي / Arabic
  • മലയാളം / Malayalam

ഹെർണിയ: സർജറി ഇല്ലാതെ സുഖപ്പെടുത്താൻ സാധിക്കുമോ? ചികിത്സയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ

11 April 2026
ഹെർണിയ എന്നാൽ എന്താണെന്നും അതിന്റെ ചികിത്സാ രീതികൾ എങ്ങനെയാണെന്നും പലർക്കും സംശയങ്ങളുണ്ട്. സാധാരണയായി കുടൽ ഭിത്തിയിലുണ്ടാകുന്ന ഒരു വിടവിലൂടെ കുടൽ പുറത്തേക്ക് തള്ളി വരുന്ന അവസ്ഥയെയാണ് ഹെർണിയ എന്ന് വിളിക്കുന്നത്. ഒരു ടയറിനുള്ളിലെ ട്യൂബ് പുറത്തേക്ക് വരുന്നതിന് സമാനമായ അവസ്ഥയാണിത്.
ഹെർണിയ സർജറി കൂടാതെ സുഖപ്പെടുത്താൻ സാധിക്കുമോ എന്നതിനെക്കുറിച്ചും, ആര്‍ക്കൊക്കെയാണ്‌
  സർജറി ഒഴിവാക്കാൻ സാധിക്കുക എന്നതിനെക്കുറിച്ചും പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപിക് സര്‍ജന്‍ ഡോ അഭിജിത്ത് ബാബു സംസാരിക്കുന്നു.

എന്താണ് ഹെർണിയ?


ഒരു ടയറിന്റെ ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാം. ട്യൂബ് ഉള്ള ഒരു ടയറിന്റെ റബ്ബർ ഭാഗം ഒരിടത്ത് അടർന്നുപോയാൽ ഉള്ളിലെ ട്യൂബ് ആ വിടവിലൂടെ പുറത്തേക്ക് തള്ളി വരും. ഇതുപോലെ നമ്മുടെ കുടൽ ഭിത്തിയിൽ ഏതെങ്കിലും ഭാഗത്ത് ഒരു ഗ്യാപ്പ് (വിടവ്) ഉണ്ടാവുകയും അതിലൂടെ കുടൽ പുറത്തേക്ക് തള്ളി വരികയും ചെയ്യുന്ന അവസ്ഥയെയാണ് ഹെർണിയ എന്ന് പറയുന്നത്.


ഹെർണിയ സർജറി കൂടാതെ സുഖപ്പെടുത്താൻ സാധിക്കുമോ?


ടയറിലെ വിടവ് പരിഹരിക്കാൻ നമ്മൾ പാച്ച് ഒട്ടിക്കാറുണ്ട്. അതുപോലെ ഹെർണിയയുടെ ചികിത്സ എന്ന് പറയുന്നത് സാധാരണയായി സർജറി മാത്രമാണ്.

എല്ലാ ഹെർണിയ രോഗികൾക്കും സർജറി നിർബന്ധമാണോ?

എല്ലാവർക്കും സർജറി വേണമെന്നില്ല. ആർക്കൊക്കെ സർജറി വേണം അല്ലെങ്കിൽ ആർക്കൊക്കെ വേണ്ട എന്ന കാര്യത്തിൽ കൃത്യമായ ഗൈഡ് ലൈൻ നിലവിലുണ്ട്.


ആർക്കൊക്കെയാണ് ഹെർണിയ സർജറി ഒഴിവാക്കാൻ സാധിക്കുന്നത്?

കൂടുതൽ പ്രായമുള്ള രോഗികൾക്കും, ഓപ്പറേഷൻ ചെയ്യാൻ ആവശ്യമായ ആരോഗ്യസ്ഥിതി ഇല്ലാത്തവർക്കും സർജറി ഒഴിവാക്കാവുന്നതാണ്.

ഹെർണിയ രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് സർജറി വേണോ?

ഒരുപാട് ലക്ഷണങ്ങൾ ഇല്ലാത്ത ഹെർണിയ ഉള്ളവർക്കും, വളരെ ചെറിയ സൈസിലുള്ള ഹെർണിയ ഉള്ളവർക്കും ഓപ്പറേഷൻ കൂടാതെ തന്നെ ഒരുപാട് കാലം കോംപ്ലിക്കേഷൻ ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കാറുണ്ട്. ഇത്തരക്കാർക്ക് സർജറി വേണമെങ്കിൽ ഒഴിവാക്കാൻ പറ്റും.



Dr Abhijith Babu is a Consultant Surgeon at Baby Memorial Hospital, with specialised clinical experience. He brings advanced proficiency in all General and Laparoscopic Surgery, Laser Surgeries.

Share this video:
Dr Abhijith Babu

Dr Abhijith Babu

Consultant

General And Laparoscopic Surgery