• English
  • عربي / Arabic
  • മലയാളം / Malayalam

അഡിനോയ്ഡ് ഹൈപ്പർട്രോഫി: കുട്ടികളിലെ വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും തിരിച്ചറിയാം

08 April 2026

കുട്ടികളിലെ അഡിനോയ്ഡ്: ലക്ഷണങ്ങളും ചികിത്സാ രീതികളും








അഡിനോയ്ഡ് ഹൈപ്പർട്രോഫി: കുട്ടികളിലെ വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും തിരിച്ചറിയാം

കുട്ടികളിൽ കണ്ടുവരുന്ന പല ആരോഗ്യപ്രശ്നങ്ങളും അഡിനോയ്ഡ് ഹൈപ്പർട്രോഫി എന്ന അവസ്ഥയുടെ ഭാഗമാകാം. മൂക്കിന്റെ പുറകുഭാഗത്തുള്ള ദശവളർച്ചയെയാണ് അഡിനോയ്ഡ് എന്ന് വിളിക്കുന്നത്. വിട്ടുമാറാത്ത ചുമ, ജലദോഷം മുതൽ ഉറക്കത്തിലെ അസ്വസ്ഥതകൾ വരെ ഇതിന്റെ ഫലമായി ഉണ്ടാകുന്നു.

അഡിനോയ്ഡ് വളരുന്നതിലൂടെ മൂക്കിലൂടെയുള്ള ശ്വസനം തടസ്സപ്പെടുകയും കുട്ടി വായിലൂടെ ശ്വാസമെടുക്കാൻ നിർബന്ധിതനാവുകയും ചെയ്യുന്നു. ഇത് കുട്ടിയുടെ പല്ലുകളുടെ ഘടനയിലും മുഖത്തിന്റെ ആകൃതിയിലും മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. കൃത്യമായ പരിശോധനയിലൂടെയും ചികിത്സയിലൂടെയും ഇത് പൂർണ്ണമായും ഭേദമാക്കാം.  കുട്ടികളിലെ അഡിനോയിഡിനെക്കുറിച്ചും ചികിത്സയെക്കുറിച്ചും   ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ പയ്യന്നൂരിലെ ഇഎന്‍ടി ആന്‍ഡ് ഹെഡ് & നെക്ക് സര്‍ജറി അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോയ സുബിന്‍ ഷാ എ വിശദീകരിക്കുന്നു. 

എന്താണ് അഡിനോയ്ഡ്?
നമ്മുടെ മൂക്കിന്റെ പുറകുഭാഗത്തുള്ള മൂക്കും തൊണ്ടയുമായി ചേർന്ന ഭാഗത്തുള്ള ഒരു ദശവളർച്ചയാണ് അഡിനോയ്ഡ്. ഇത് വലുതാകുമ്പോഴാണ് അഡിനോയ്ഡ് ഹൈപ്പർട്രോഫി എന്ന അവസ്ഥയുണ്ടാകുന്നത്.

പ്രധാന ലക്ഷണങ്ങൾ
അഡിനോയ്ഡ് ഉള്ള കുട്ടികളിൽ കാണുന്ന ലക്ഷണങ്ങൾ 

  • വിട്ടുമാറാത്ത ചുമയും ജലദോഷവും
  • വായ തുറന്ന് ശ്വാസമെടുക്കൽ
  • ഉറക്കത്തിലെ കൂർക്കം വലി
  • രാത്രിയിൽ കിടക്കയിൽ മൂത്രമൊഴിക്കുക

ദീർഘകാല പ്രത്യാഘാതങ്ങൾ

വായ തുറന്ന് ശ്വാസമെടുക്കുന്നതുകൊണ്ട് കുട്ടികളുടെ പല്ല് പൊന്താനും മുഖത്തിന്റെ ഷേപ്പിൽ വ്യത്യാസം വരാനും സാധ്യതയുണ്ട്. കൂടാതെ, രാത്രിയിൽ കൃത്യമായ ഉറക്കം ലഭിക്കാത്തതിനാൽ കുട്ടി പകൽ സമയം കൂടുതൽ ക്ഷീണിതനാകുകയും പഠനത്തിൽ പിന്നോട്ടു പോകുകയും ചെയ്തേക്കാം.

രോഗനിർണ്ണയവും ചികിത്സയും
ലളിതമായ ഒരു എക്സ്-റേ വഴി അഡിനോയ്ഡ് ഡയഗ്നോസ് ചെയ്യാൻ സാധിക്കും.

പ്രാഥമിക ഘട്ടം: മരുന്നുകളിലൂടെ തന്നെ അഡിനോയ്ഡ് മാറ്റിയെടുക്കാവുന്നതാണ്.

അഡ്വാൻസ്ഡ് സ്റ്റേജ്: മരുന്നുകൾ ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ കോബ്ലേഷൻ എൻഡോസ്കോപ്പിക് അഡിനോയ്ഡെക്ടമി എന്ന ലളിതമായ സർജറിയിലൂടെ ഇത് പൂർണ്ണമായും ചികിത്സിക്കാം.

സർജറിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഈ സർജറി വേദനയില്ലാത്തതും ബ്ലീഡിങ് ഉണ്ടാക്കാൻ സാധ്യതയില്ലാത്തതുമാണ്. ശസ്ത്രക്രിയ കഴിഞ്ഞ അതേ ദിവസം തന്നെ കുട്ടിയെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

Dr. Subinsha A is a compassionate doctor and skilled surgeon with the background of a strong academic foundation and thorough clinical training, he is committed to providing the highest quality patient care.

Share this video:
Dr Subinsha A

Dr Subinsha A

Associate Consultant

ENT And Head & Neck Surgery