• English
  • عربي / Arabic
  • മലയാളം / Malayalam

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം: കാരണങ്ങളും ചികിത്സാരീതികളും

06 May 2026
നവജാത ശിശുക്കളിൽ ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ കണ്ടുവരുന്ന മഞ്ഞപ്പ് പലപ്പോഴും മാതാപിതാക്കളിൽ വലിയ ആശങ്കയുണ്ടാക്കാറുണ്ട്. ഇത് ഗൗരവകരമാണോ, ചികിത്സ ആവശ്യമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉയരാറുണ്ട്. ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് ബിഎംഎച്ച് തൊടുപുഴയിലെ കൺസൾട്ടന്റ് ഇൻ നിയോനറ്റോളജി ആൻഡ് പീഡിയാട്രിക്സ് ഡോക്ടർ അജയ് കുമാർ.

കുഞ്ഞുങ്ങളുടെ ശരീരത്തിലുണ്ടാകുന്ന സ്വാഭാവികമായ ഒരു പ്രതിഭാസമാണ് മഞ്ഞപ്പ്. ഇതിന്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, ലഭ്യമായ ചികിത്സകൾ എന്നിവയെക്കുറിച്ച്  വായിക്കാം.

എന്താണ് കുഞ്ഞുങ്ങളിലെ മഞ്ഞപ്പിത്തം?

കുഞ്ഞുങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ (RBC) നശിക്കുമ്പോൾ ഉണ്ടാകുന്ന ഉപോൽപ്പന്നമാണ് ബിലിറൂബിൻ. സാധാരണയായി കുഞ്ഞുങ്ങളിൽ ഈ രക്താണുക്കൾ 60 മുതൽ 90 ദിവസം വരെയാണ് പ്രവർത്തിക്കുന്നത്. ലിവറിന്റെ മെച്യൂരിറ്റി കുറവായതിനാൽ ശരീരത്തിലെ ബിലിറൂബിന്റെ അളവ് പുറന്തള്ളാൻ കഴിയാതെ വരുമ്പോഴാണ് മഞ്ഞപ്പ് ദൃശ്യമാകുന്നത്. ഇതിനെ 'ഫിസിയോളജിക്കൽ ജോണ്ടിസ്' എന്ന് വിളിക്കുന്നു.

ഇത് എത്രത്തോളം സാധാരണമാണ്?

പൂർണ്ണ വളർച്ചയെത്തിയ 80% കുഞ്ഞുങ്ങളിലും ഈ മഞ്ഞപ്പ് കാണാറുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിലും ഇത് സാധാരണമാണ്. എന്നാൽ ഇതിൽ 10 മുതൽ 20 ശതമാനം കേസുകളിൽ മാത്രമേ ചികിത്സ ആവശ്യമായി വരാറുള്ളൂ.

ലക്ഷണങ്ങൾ തിരിച്ചറിയാം
കുഞ്ഞിന്റെ മുഖത്താണ് ആദ്യമായി മഞ്ഞപ്പ് കാണപ്പെടുന്നത്. പിന്നീട് കണ്ണുകളിലും അവിടെനിന്ന് താഴേക്ക് നെഞ്ച്, വയറ്, കാലുകൾ എന്നിങ്ങനെ ശരീരം മുഴുവൻ പടരുകയും ചെയ്യുന്നു.

റിസ്ക് ഫാക്ടറുകൾ

പല ഘടകങ്ങൾ മഞ്ഞപ്പിന്റെ തീവ്രത വർദ്ധിപ്പിക്കാറുണ്ട്:
  • മാസം തികയാതെയുള്ള പ്രസവം.
  • അമ്മയുടെയും കുഞ്ഞിന്റെയും ബ്ലഡ് ഗ്രൂപ്പിലെ വ്യത്യാസങ്ങൾ (ABO Incompatibility, RH Negative pregnancy).
  • തൈറോയ്ഡ് പ്രശ്നങ്ങൾ.
  • ഇൻഫെക്ഷനുകൾ.
  • ഐസിയു അഡ്മിഷൻ വേണ്ടിവന്ന കുട്ടികൾ.

കുഞ്ഞുങ്ങളിലെ മഞ്ഞപ്പ് അഥവാ ജോണ്ടിസിന്റെ ലക്ഷണങ്ങള്‍, രോഗനിര്‍ണ്ണയം എന്നിവയെക്കുറിച്ച് വിശദീകരിക്കാമോ 

രക്തപരിശോധനയിലൂടെ ബിലിറൂബിന്റെ അളവ് കൃത്യമായി മനസ്സിലാക്കാം. കുഞ്ഞിന്റെ ഭാരം, ആരോഗ്യസ്ഥിതി, പ്രായം എന്നിവ കണക്കിലെടുത്താണ് ചികിത്സ തീരുമാനിക്കുന്നത്.

ഫോട്ടോതെറാപ്പി: ഏറ്റവും സാധാരണമായ ചികിത്സാ രീതിയാണിത്. ഒരു പ്രത്യേക ബ്ലൂ ലൈറ്റിന് (Blue Light) താഴെ കുറഞ്ഞത് 24 മണിക്കൂർ കുഞ്ഞിനെ കിടത്തുന്നു.

മറ്റ് ചികിത്സകൾ: ഫോട്ടോതെറാപ്പി ചികിത്സയ്ക്ക് ശേഷവും ബിലിറൂബിന്‍ അളവ് ശരിയാകാതെ വന്നാല്‍ ഇമ്യൂണോഗ്ലോബുലിന്‍ ഇന്‍ജക്ഷനും കുഞ്ഞിന് നല്കാറുണ്ട്.
 തീവ്രമായ സാഹചര്യങ്ങളിൽ  എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷന്  വേണ്ടിവരാം.
ഒരുപാട് സമയമെടുക്കുന്ന ചികിത്സയാണോ ഇത്

 ഒരു ദിവസത്തില്‍ വന്ന് ചെയ്തു തീര്‍ക്കാന്‍ പറ്റുന്ന ഒരു ചികിത്സയല്ല ഇത്. ഫോട്ടോ തെറാപ്പി ചികിത്സയ്ക്ക് ലൈറ്റ് കൊടുത്തു കഴിഞ്ഞാല്‍ കുറഞ്ഞത് 24 മണിക്കൂറെങ്കിലും കുഞ്ഞിന് കിട്ടേണ്ടതുണ്ട്. അതിനാല്‍ ഡേ കെയറില്‍ ഇത് ചെയ്യുവാന്‍ സാധിക്കില്ല. തുടര്‍ന്ന് റിപ്പോര്‍ട്ട് പരിശോധിച്ച് അതിനനുസരിച്ച് തീരുമാനമെടുക്കും.

കുഞ്ഞുങ്ങളെ വെയില്‍ കൊള്ളിച്ചാല്‍ മഞ്ഞപ്പ് മാറുമെന്നത് ശരിയാണോ?

പലരും കരുതുന്നത് പോലെ കുഞ്ഞുങ്ങളെ വെയിലത്ത് വെക്കുന്നത് മഞ്ഞപ്പിത്തത്തിനുള്ള ചികിത്സയല്ല. സൂര്യപ്രകാശത്തിൽ നിന്നും വൈറ്റമിൻ ഡി 3 മാത്രമേ ലഭിക്കൂ. മഞ്ഞപ്പ് ചികിത്സിക്കാൻ ഫോട്ടോതെറാപ്പി തന്നെ ആവശ്യമാണ്.

ചില കുഞ്ഞുങ്ങളിൽ പാലൂട്ടുന്നതുമായി ബന്ധപ്പെട്ട് 'ബ്രെസ്റ്റ് മിൽക്ക് ജോണ്ടിസ്' കണ്ടുവരാറുണ്ട്. ഇത് സാധാരണയായി കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം തനിയെ മാറുന്നതാണ്. എന്നാൽ നീണ്ടുനിൽക്കുന്ന മഞ്ഞപ്പ് ലിവർ സംബന്ധമായ പ്രശ്നങ്ങൾ കാരണമായ 'പത്തോളജിക്കൽ ജോണ്ടിസ്' ആകാൻ സാധ്യതയുള്ളതിനാൽ വിശദമായ പരിശോധന ആവശ്യമാണ്.

Dr. Ajayakumar J is a dedicated Pediatrician with specialized training in Neonatology, bringing strong clinical expertise in caring for preterm and critically ill newborns.

Share this video:
Dr Ajayakumar J

Dr Ajayakumar J

Associate Consultant

Paediatrics And Neonatology