വയറിനുള്ളിലെ ക്യാന്‍സര്‍ ചികിത്സയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു നൂതന രീതിയാണ് ഹൈപെക് (HIPEC) അഥവാ ഹൈപ്പര്‍തെര്‍മിക് ഇന്‍ട്രാപെരിടോണിയല്‍ കീമോതെറാപ്പി. സാധാരണ കീമോതെറാപ്പി മരുന്നുകള്‍ ഇന്‍ജക്ഷന്‍ വഴി രക്തത്തിലേക്ക് നല്‍കുമ്പോള്‍, അവ വയറിനുള്ളിലെ ക്യാന്‍സര്‍ കോശങ്ങളിലേക്ക് പൂര്‍ണ്ണമായി എത്തുന്നതില്‍ പരിമിതികളുണ്ട്. ഇതിനൊരു ശാസ്ത്രീയ പരിഹാരമായാണ് സൈറ്റോറിഡക്റ്റീവ് ശസ്ത്രക്രിയയും തുടര്‍ന്ന് നല്‍കുന്ന ഹൈപെക് ചികിത്സയും വരുന്നത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്
ഡോ. ജോണ്‍ ജെ ആലപ്പാട്ട് ഈ ചികിത്സാരീതിയുടെ പ്രസക്തിയെക്കുറിച്ചും പ്രവര്‍ത്തനരീതിയെക്കുറിച്ചും സംസാരിക്കുന്നു
ക്യാന്‍സര്‍ ബാധിച്ച ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം, പ്രത്യേക മെഷീന്റെ സഹായത്തോടെ നിശ്ചിത താപനിലയില്‍ ചൂടാക്കിയ കീമോതെറാപ്പി മരുന്നുകള്‍ വയറിനുള്ളിലേക്ക് നേരിട്ട് കടത്തിവിടുകയാണ് ഈ രീതിയില്‍ ചെയ്യുന്നത്. അണ്ഡാശയം, അപ്പെന്‍ഡിക്‌സ്, ആമാശയം തുടങ്ങിയ അവയവങ്ങളില്‍ നിന്ന് വയറിനുള്ളിലേക്ക് പടരുന്ന ക്യാന്‍സറുകള്‍ക്ക് ഇത് അതീവ ഫലപ്രദമാണ്. വിശദമായി വായിക്കാം
എന്താണ് ഹൈപ്പർതെർമിക് ഇൻട്രാപെരിടോണിയൽ കീമോതെറാപ്പി (HIPEC)?
സാധാരണ കീമോതെറാപ്പിയിൽ മരുന്നുകൾ ഇൻജക്ഷൻ വഴി രക്തത്തിലേക്കാണ് നൽകുന്നത്. എന്നാൽ വയറിനുള്ളിൽ അസുഖം പടർന്ന രോഗികളിൽ ഈ രീതിയിലുള്ള കീമോതെറാപ്പി കൃത്യമായി ക്യാൻസർ കോശങ്ങളിലേക്ക് എത്തണമെന്നില്ല. ഇതിനുള്ള പരിഹാരമാണ് ഹൈപെക്. ഈ ചികിത്സാ രീതിക്ക് പ്രധാനമായും രണ്ട് ഘട്ടങ്ങളാണുള്ളത്:
1: സൈറ്റോ റിഡക്ഷൻ (Cytoreduction Surgery)
വയറ് തുറന്ന് ക്യാൻസർ ബാധിച്ച ഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്ന രീതിയാണ് കംപ്ലീറ്റ് സൈറ്റോ റിഡക്ഷൻ സർജറി. ശസ്ത്രക്രിയക്ക് മുൻപായി വയറിനുള്ളിൽ എത്രത്തോളം അസുഖം പടർന്നിട്ടുണ്ട് എന്ന് പി.സി.ഐ (PCI Score) എന്ന സ്കോറിംഗ് സിസ്റ്റം വഴി ഡോക്ടർമാർ വിലയിരുത്തുന്നു. ഇതിനുശേഷം ദൃശ്യമായ എല്ലാ ക്യാൻസർ കോശങ്ങളും നീക്കം ചെയ്യുന്നു.
2: ഹൈപെക് (HIPEC)
ശസ്ത്രക്രിയയ്ക്ക് ശേഷം, ഒരു പ്രത്യേക മെഷീൻ ഉപയോഗിച്ച് കീമോതെറാപ്പി മരുന്നുകൾ 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കി വയറിനുള്ളിലേക്ക് നേരിട്ട് കടത്തിവിടുന്നു. 60 മുതൽ 90 മിനിറ്റ് വരെ ഈ മരുന്നുകൾ വയറിനുള്ളിൽ സർക്കുലേറ്റ് ചെയ്യുന്നു. ഉയർന്ന താപനിലയിൽ മരുന്ന് നൽകുമ്പോൾ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനുള്ള അതിന്റെ ശേഷി വർദ്ധിക്കുന്നു. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മമായ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ഈ രീതി സഹായിക്കുന്നു.
ഏതൊക്കെ ക്യാൻസറുകൾക്കാണ് ഹൈപെക് ചികിത്സ നൽകുന്നത്?
വയറിനുള്ളിൽ മാത്രം പടർന്നിട്ടുള്ള ചില പ്രത്യേക തരം ക്യാൻസറുകൾക്കാണ് ഹൈപെക് ഉപയോഗിക്കുന്നത്:
- അണ്ഡാശയ ക്യാൻസർ (Ovarian Cancer)
- അപ്പെൻഡിക്സ് ക്യാൻസർ (Appendix Cancer)
- സ്യൂഡോമിക്സോമ പെരിട്ടോണി (Pseudomyxoma Peritonei)
- പെരിട്ടോണിയൽ മീസോതീലിയോമ (Peritoneal Mesothelioma)
- ആമാശയ ക്യാൻസർ (Stomach Cancer) - വയറിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുമ്പോൾ
- കോളോറെക്റ്റൽ ക്യാൻസർ (Colorectal Cancer)
ഹൈപെക് ചികിത്സ ദീർഘനേരം നീണ്ടുനിൽക്കുന്നതും സങ്കീർണ്ണവുമായ ഒന്നാണ്. അതിനാൽ നല്ല അനുഭവസമ്പത്തുള്ള വിദഗ്ധ ഡോക്ടർമാരും അത്യാധുനിക സൗകര്യങ്ങളുമുള്ള സെന്ററുകളിൽ മാത്രമേ ഈ ചികിത്സ ചെയ്യാവൂ. ശരിയായ രോഗിക്ക് ശരിയായ സമയത്ത് ഈ ചികിത്സ ലഭ്യമാക്കിയാൽ മികച്ച ഫലം ലഭിക്കുന്നതാണ്.
ക്യാൻസർ സംബന്ധമായ രോഗലക്ഷണങ്ങളോ സങ്കീർണ്ണമായ അവസ്ഥകളോ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ
സർജിക്കൽ ഓങ്കോളജി വിഭാഗവുമായി ബന്ധപ്പെടുക. അത്യാധുനികമായ ചികിത്സാ രീതിയും, ക്യാൻസർ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും ആവശ്യമായ സമഗ്രമായ സൗകര്യങ്ങളും ഞങ്ങളുടെ വിഭാഗത്തിൽ ലഭ്യമാണ്.
Dr. John J Alapatt is an accomplished Surgical Oncologist with expertise in complex cancer surgeries. He currently serves as a Consultant in Surgical Oncology at BMH Oncology Institute, Baby Memorial Hospital, Kozhikode. Previously, he was a Consultant at MVRCCRI for four years. Dr. Alapatt is recognized for his proficiency in advanced oncologic procedures, combining precision surgical skills with minimally invasive techniques to ensure optimal patient outcomes.