mobile header
ശ്വാസകോശത്തെ കാക്കാം!

ശ്വാസകോശത്തെ കാക്കാം!

2023-08-30

ശ്വാസകോശരോഗങ്ങൾ വരാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നോക്കാം.

കുട്ടികളിൽ കണ്ടു വരുന്ന ശ്വാസകോശരോഗങ്ങളാണ് അലർജി, ശ്വാസംമുട്ടൽ, ആസ്ത്മ എന്നിവ.

രാവിലെ എഴുന്നേൽക്കുമ്പോഴുണ്ടാകുന്ന തുമ്മൽ. പൊടി/ തണുപ്പ് തട്ടുമ്പോഴുണ്ടാകുന്ന തുമ്മൽ, രാത്രിയിലെ ചുമ, കുറുകൽ (wheesing) എന്നിവ ഇത്തരം അലർജിയുടെ ലക്ഷണങ്ങളാവാം.

വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കം അലർജി യുള്ളവരിൽ പ്രശ്‌നങ്ങളുണ്ടാക്കും കൂടാതെ പുകവ ലിയ്ക്കുമ്പോഴുള്ള പുക, പൂമ്പൊടി, വാഹനങ്ങളുടെ പുക, ലെയ്സ് പോലുള്ള ചി‌പ്‌സുകളിൽ ചേർക്കുന്ന ഫ്ളേവേഴ്സ‌്, ചോക്കുപൊടി, കമ്പിളി, ചില വസ്ത്രങ്ങൾ, പാരമ്പര്യം എന്നിങ്ങനെ പലതും കുട്ടികളിലെ അലർജിക്ക് കാരണമാകാം

പ്രതിരോധ മാർഗങ്ങൾ:

ഏതാണ് അലർജി ഉണ്ടാക്കുന്ന ഘടകം എന്നു കണ്ടു പിടിച്ച് അതിൽ നിന്നും മാറി നിൽക്കാൻ ശ്രമിക്കണം. കുട്ടികൾക്ക് വേണ്ട വാക്‌സിനുകൾ കൃത്യസമയത്ത് നൽകുക. ചുമയോ തുമ്മലോ വരുന്ന അവസരത്തിൽ കുട്ടികൾ വീട്ടിലും സ്‌കൂളിലും മാസ്‌ക് നിർബന്ധമായി ധരിക്കാൻ ശ്രദ്ധിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മറച്ചു പിടിക്കണം.

ശ്വാസകോശത്തിൽ അന്യവസ്തുക്കൾ കുടുങ്ങിയാൽ:

സേഫ്റ്റി പിൻ, ബട്ടൺ, ഭക്ഷണവസ്തു‌ക്കൾ എന്നിവ തൊണ്ടയിലോ ശ്വാസകോശത്തിലോ കുടുങ്ങുന്ന സന്ദർഭങ്ങളുണ്ടാകാം. ഒരു വയസ്സിനു മേലെയുള്ള കുഞ്ഞുങ്ങളാണെങ്കിൽ പുറത്തു നിന്ന് നെഞ്ചിൻകൂട് അവസാനിക്കുന്ന ഇടത്തേക്ക് കൈകൊണ്ട് ഒരു മർദം നൽകുക. അഞ്ച് തവണ ഇതാവർത്തിക്കാം. പ്രഥമശുശ്രൂഷ ആവശ്യമുള്ള വ്യക്തി ബോധത്തോടെയാണെങ്കിൽ മാത്രമേ ഇതു ചെയ്യാവൂ. ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളാണെങ്കിൽ തലകീഴാ യി പിടിച്ച് പുറത്തു തട്ടി കൊടുക്കാം.

Dr John F John

Dr John F John

Senior Consultant