പ്രായം കൂടുന്തോറും പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുട്ടുവേദന. ലളിതമായ നടത്തം പോലും ദുസ്സഹമാക്കുന്ന രീതിയിൽ സന്ധികൾക്ക് തേയ്മാനം സംഭവിക്കുമ്പോൾ, പലരും ഭയത്തോടെ നോക്കിക്കാണുന്ന ഒന്നാണ് 'മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ' (Knee Replacement Surgery). എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിലെ പുതിയ സാങ്കേതിക വിദ്യകൾ ഈ ശസ്ത്രക്രിയയെ മുൻപത്തേക്കാൾ ലളിതവും സുരക്ഷിതവുമാക്കിയിട്ടുണ്ട്.
മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത് എന്ന്? റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രത്യേകതകൾ എന്തൊക്കെ? ശസ്ത്രക്രിയയ്ക്ക് ശേഷം എത്ര നാൾ കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും എന്നിങ്ങനെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമുണ്ടാകുന്ന സംശയങ്ങള്‍ക്ക് മറുപടി നല്കുകയാണ് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് ആന്‍ഡ് ആര്‍ത്രോസ്‌കോപിക് സര്‍ജറി, ജോയിന്റ് റീപ്ലേസ്‌മെന്റ് ചീഫ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ജ്യോതിപ്രശാന്ത് എം.
1. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എന്താണ്? ഏത് സാഹചര്യത്തിലാണ് ഇത് ആവശ്യമായി വരുന്നത്?
സന്ധികൾക്ക് സംഭവിക്കുന്ന തേയ്മാനം പരിഹരിക്കാനും, വേദന കുറച്ച് ചലനശേഷി വീണ്ടെടുക്കാനുമായി കേടുവന്ന സന്ധിക്ക് പകരം കൃത്രിമമായ ഒരു സന്ധി (Prosthesis) വെച്ചുപിടിപ്പിക്കുന്ന രീതിയാണിത്.
പ്രായം കൂടുന്തോറും അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ സന്ധികളിലെ അസ്ഥികൾക്ക് സുഗമമായ ചലനം നൽകുന്ന കാർട്ടിലേജ് (Cartilage) എന്ന ആവരണം നേർത്തതാകുകയോ നശിച്ചുപോവുകയോ ചെയ്യുന്നു. ഇത് അസ്ഥികൾ തമ്മിൽ ഉരസുന്നതിനും കഠിനമായ വേദന, നീർക്കെട്ട്, ചലനശേഷി കുറയുക എന്നിവയ്ക്കും കാരണമാകുന്നു.
Read Also: കഠിനമായ ചൂടിൽ നിന്നും ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം,വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം
താഴെ പറയുന്ന സാഹചര്യങ്ങളിൽ സന്ധി മാറ്റിവെക്കൽ ആവശ്യമായി വന്നേക്കാം:
2. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രായം ഏതാണ്?
സാധാരണയായി 55–80 വയസ്സ് വരെയുള്ളവർക്കാണ് കൂടുതൽ ചെയ്യുന്നത്. എന്നാൽ വേദനയും മുട്ടിന്റെ പ്രവർത്തനക്കുറവും ഗുരുതരമാണെങ്കിൽ പ്രായപരിധി നിർണ്ണായകമല്ല.
3. പാർഷ്യൽ നീ റീപ്ലേസ്മെന്റും ടോട്ടൽ നീ റീപ്ലേസ്മെന്റും തമ്മിലുള്ള വ്യത്യാസം എന്താണ്?
പാർഷ്യൽ നീ റീപ്ലേസ്മെന്റ് (Partial Knee Replacement)
ടോട്ടൽ നീ റീപ്ലേസ്മെന്റ് (Total Knee Replacement)
Read Also:എന്താണ് ഗൈനക്കോമാസ്റ്റിയ? പുരുഷന്മാരിലെ സ്തനവളർച്ചയുടെ കാരണങ്ങളും ചികിത്സയും
4. റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും സാധാരണ മുട്ടുമാറ്റിവയ്ക്കലും തമ്മിലുള്ള വ്യത്യാസം എന്താണ്? ഫലത്തിൽ വ്യത്യാസമുണ്ടാകുമോ
റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ കൃത്യതയോടെ മുട്ടുമാറ്റിവയ്‌ക്കൽ നടത്തുന്നതാണ്.
ഗുണങ്ങൾ:
5. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ എത്ര സമയം നീണ്ടുനിൽക്കും? ആശുപത്രിയിൽ എത്ര ദിവസം കഴിയണം?
ശസ്ത്രക്രിയ സാധാരണയായി 1–2 മണിക്കൂർ നീളും.
ആശുപത്രിയിൽ സാധാരണയായി 4–6 ദിവസം കഴിയേണ്ടി വരും.
6. ശസ്ത്രക്രിയയ്ക്ക് ശേഷം എത്ര ദിവസം കൊണ്ട് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും?
സാധാരണ പ്രവർത്തനങ്ങളിലേക്ക് 4–6 ആഴ്ചയ്ക്കുള്ളിൽ മടങ്ങാം. പൂർണ്ണമായ സുഖപ്രാപ്തിക്ക് ഏകദേശം 5-6 മാസം വരെ എടുക്കാം.
7. പടി കയറൽ, ഓട്ടം, ട്രെക്കിങ്, ഹൈക്കിങ് തുടങ്ങിയ ആക്ടിവിറ്റികൾ മുട്ടുമാറ്റിവെച്ച ശേഷം തുടരുവാൻ സാധിക്കുമോ?
നിങ്ങൾക്ക് പടികൾ കയറുന്നതിനും സാധാരണ രീതിയിൽ നടക്കുന്നതിനും തടസ്സമുണ്ടാകില്ല. എന്നാൽ ഇംപ്ലാന്റിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനായി ഓട്ടം , ട്രെക്കിംഗ് , ഹൈക്കിംഗ് തുടങ്ങിയ ആയാസമേറിയ കാര്യങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.
8. രണ്ടു മുട്ടുകളും ഒരേ സമയം മാറ്റിവയ്ക്കുവാൻ സാധിക്കുമോ
അതെ, താരതമ്യേന പ്രായം കുറഞ്ഞവരും ആരോഗ്യനില തൃപ്തികരവുമായ (Stable) രോഗികളിൽ ഇത് സാധ്യമാണ്. എന്നാൽ, ശസ്ത്രക്രിയയുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സർജനും അനസ്തേഷ്യോളജിസ്റ്റും ചേർന്ന് രോഗിയുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമായിരിക്കും കൈക്കൊള്ളുക.
Read Also:ഗർഭകാലം സുരക്ഷിതമാക്കാം; യാത്ര,ചർമ്മസംരക്ഷണം, സ്കാൻ - ഗർഭിണികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
9. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അപകടസാധ്യതകളുണ്ടോ? എന്തൊക്കെ സൈഡ് എഫക്റ്റുകൾ ഉണ്ടാകാം?
സാധ്യമായ അപകടസാധ്യതകൾ
എല്ലാ ശസ്ത്രക്രിയകളിലും ചില അപകടസാധ്യതകൾ അടങ്ങിയിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്:
10. മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ ഫലം എത്ര വർഷം വരെ നിലനിൽക്കും? വീണ്ടും ശസ്ത്രക്രിയ ആവശ്യമുണ്ടാകുമോ?
മിക്ക ഇംപ്ലാന്റുകളും 15–20 വർഷം വരെ നിലനിൽക്കും. പിന്നീട് ചിലർക്കു Revision Surgery ആവശ്യമാകാം.
11. പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള രോഗങ്ങളുള്ളവർക്ക് മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ സുരക്ഷിതമാണോ?
അതെ, എന്നാൽ പ്രമേഹവും രക്തസമ്മർദ്ദവും ശരിയായി നിയന്ത്രിച്ച ശേഷം ശസ്ത്രക്രിയ നടത്തുന്നത് സുരക്ഷിതമാണ്.