• English
  • عربي / Arabic
  • മലയാളം / Malayalam
Doctor explains symptoms and prevention of Shigella bacterial infection

എന്താണ് ഷിഗെല്ല ബാക്ടീരിയ? എങ്ങനെയൊക്കെയാണ് പകരുന്നത്

2026-03-23

വേനല്‍കടുത്തതോടെ വേനല്‍ക്കാല രോഗങ്ങള്‍ പടര്‍ന്നു തുടങ്ങിയിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവയ്‌ക്കൊപ്പം തന്നെ വില്ലനായി ഷിഗെല്ലയും എത്തിയിട്ടുണ്ട്. 

നാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, ഈ രോഗത്തെക്കുറിച്ചും അത് പകരുന്ന രീതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാവുക എന്നത് ഏറെ പ്രധാനമാണ്. പ്രധാനമായും മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ മനുഷ്യശരീരത്തില്‍ എത്തുന്നത്. സാധാരണ വയറിളക്കത്തേക്കാള്‍ ഗുരുതരമാകാന്‍ സാധ്യതയുള്ള ഒന്നായതുകൊണ്ട് തന്നെ തുടക്കത്തിലേ തിരിച്ചറിയുന്നതും കൃത്യമായ ചികിത്സ തേടുന്നതും രോഗം പടരുന്നത് തടയാന്‍ സഹായിക്കും.

ഷിഗെല്ല എങ്ങനെ പടരുന്നു? 

ഭക്ഷ്യവിഷബാധയിലൂടെ പകരുന്ന ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് ഷിഗെല്ല. ഇത് തലച്ചോറിനെ ബാധിക്കുന്നതാണ് ഷിഗെല്ല ഇന്‍കഫലോപതി. രക്തത്തില്‍ ബിപി പെട്ടന്നു കുറയുന്നതിനെ ഷിഗെല്ല ഷോക്ക് എന്നു പറയും. ഇത് രണ്ടുമാണ് അപകടമാകുന്നത്. 

Read Also: കഠിനമായ ചൂടിൽ നിന്നും ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം,വേനൽക്കാലത്തെ ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം

പഴകിയതും ചൂടാക്കിയതുമായ ഭക്ഷണങ്ങള്‍, വൃത്തിയില്ലാത്ത വെള്ളം, പെട്ടന്ന് കേടാകുന്ന മയണൈസ്, ബേക്കറി പലഹാരങ്ങള്‍, സാലഡുകള്‍ എന്നിവയിലൂടെയാണ് ഷിഗല്ല ബാക്ടീരിയ ശരീരത്തിനുള്ളിലെത്തുന്നത്. കുടലിനെയാണിത് പ്രധാനമായും ബാധിക്കുന്നത്. ഏത് പ്രായക്കാരെയും ബാധിക്കാമെങ്കിലും കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നത്.

ഷിഗെല്ല ലക്ഷണങ്ങള്‍

ശക്മായ പനി, വയറുവേദന, വയറിളക്കം, രക്തക്കറയയുള്ള മലം, എന്നിവയാണ് പ്രധാനപ്പെട്ടത്. ഷിഗെല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തക്കലര്‍പ്പ് ഉണ്ടാകുന്നത്.  അസുഖം മൂര്‍ച്ഛിച്ചാല്‍ തലച്ചോറിനെ ബാധിക്കുകയും രക്തസമ്മര്‍ദം താഴുകയും ചെയ്യും. തലച്ചോറിനെ ബാധിച്ചാല്‍ അപസ്മാരവും ബോധക്ഷയവും വരാം. രോഗം ഗുരുതരമായ സാഹചര്യത്തില്‍ കൃത്യമായ ചികിത്സ ലഭിക്കാതെയാവുമ്പോഴാണ് മരണം സംഭവിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം. 

ഷിഗെല്ല പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വൃത്തിയുള്ള ഭക്ഷണം മാത്രം കഴിക്കുക, വെല്‍ക്കം ഡ്രിങ്കിന്റെ ഉപയോഗം ഒഴിവാക്കുക. പകരം ചായ, കാപ്പി, ചൂടുള്ള മറ്റ് പാനീയങ്ങള്‍ എന്നിവ നല്കാം,  പാകം ചെയ്ത ഭക്ഷണം ഉടനെ കഴിക്കുക. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളില്‍ ഈച്ചശല്യം ഒഴിവാക്കുകയും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായി മൂടി വയ്ക്കുകയും ചെയ്യുക. ഭക്ഷണം ഫ്രിഡ്ജില്‍ വെച്ചും പുറത്തെടുത്തും പലതവണ ചൂടാക്കി കഴിക്കുന്നത് ഒഴിവാക്കുക. 

Read Also: എന്താണ് ഗൈനക്കോമാസ്റ്റിയ? പുരുഷന്മാരിലെ സ്തനവളർച്ചയുടെ കാരണങ്ങളും ചികിത്സയും


പഴങ്ങളും പച്ചക്കറികയും കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.  ആഹാരത്തിന് മുന്‍പും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. കുട്ടികളുടെ മലം ശുചിമുറിയില്‍ മാത്രം കളയുക. ശുചിമുറി മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സുമായി കലരാതെ ശ്ര്ദ്ധിക്കണം. കിണറുകളിലെ വെള്ളം പരിശോധിച്ച് അണുവിമുക്തമാക്കണം.  

ചികിത്സ പ്രധാനം

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒആര്‍എസ് ലായനി, ഉപ്പിട്ട, കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിവ ഇടയ്ക്കിടെ നല്കുകയും യഥാസമയം ചികിത്സ തേടുകയും വേണം.

Share this article:
Dr Abdul Rauf

Dr Abdul Rauf

Paediatrics And Neonatology