• English
  • عربي / Arabic
  • മലയാളം / Malayalam

പുരുഷന്മാരിലെ വന്ധ്യതയും വേരിക്കോസീലും: സർജറിയില്ലാത്ത എംബൊലൈസേഷൻ ചികിത്സാ

14 February 2026

ഇന്നത്തെ കാലത്ത് പുരുഷന്മാരിലെ വന്ധ്യത (Male Infertility) വർദ്ധിച്ചു വരുന്നതായി കാണപ്പെടുന്നു. ഇതിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് 'വേരിക്കോസീൽ' (Varicocele) എന്ന അവസ്ഥയാണ്. കൈകാലുകളിൽ കാണപ്പെടുന്ന വേരിക്കോസ് വെയിനുകൾക്ക് സമാനമായി പുരുഷ പ്രത്യുൽപാദന അവയവമായ വൃഷണസഞ്ചിയിലെ (Scrotum) രക്തക്കുഴലുകൾ തടിച്ചു വീർക്കുന്നതിനെയാണ് വേരിക്കോസീൽ എന്ന് പറയുന്നത്.

വേരിക്കോസീൽ സ്പേം കൗണ്ട് കുറയാനും വൃഷണത്തിൽ വേദന ഉണ്ടാകാനും കാരണമാകാറുണ്ട്. സർജറി ഇല്ലാതെ തന്നെ ഇന്റർവെൻഷണൽ റേഡിയോളജി വഴി ചെയ്യാവുന്ന 'വേരിക്കോസീൽ എംബൊലൈസേഷൻ' എന്ന ആധുനിക ചികിത്സാ രീതിയെക്കുറിച്ച് വിശദീകരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ റേഡിയോളജി അസോസിയേറ്റഡ് കണ്‍സള്‍ട്ടന്റ് ഡോ ജിത്തു സുഭാഷ് ബാബു

എന്താണ് വേരിക്കോസീൽ?

പുരുഷന്മാരിലെ വൃഷണസഞ്ചിയിലുള്ള രക്തക്കുഴലുകൾ (Scrotal/Testicular veins) ഡയലേറ്റഡ് ആകുകയോ തടിച്ചു വീർക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇതിനെ ഡോക്ടർമാർ പരിശോധിക്കുമ്പോൾ 'ബാഗ് ഓഫ് വേംസ്' (Bag of worms) പോലെ അനുഭവപ്പെടാറുണ്ട്. സ്പേം കൗണ്ട് കുറയുക, വൃഷണത്തിൽ വേദന അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

Read Also: പ്രോസ്റ്റേറ്റ് കാൻസറും റോബോട്ടിക് ശസ്ത്രക്രിയയും: ചികിത്സാരീതികളും നൂതന മാറ്റങ്ങളും

രോഗനിർണ്ണയവും ചികിത്സയും

അൾട്രാസൗണ്ട് സ്കാനിംഗിലൂടെയാണ് വേരിക്കോസീൽ ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. അതിനുശേഷം സെമൻ അനാലിസിസ് (Semen Analysis), ബ്ലഡ് ഇൻവെസ്റ്റിഗേഷൻസ് എന്നിവയുൾപ്പെടെയുള്ള പരിശോധനകൾ നടത്തിയാണ് രോഗിക്ക് വേരിക്കോസീൽ എംബൊലൈസേഷൻ വേണമോ എന്ന് തീരുമാനിക്കുന്നത്.

വേരിക്കോസീൽ എംബൊലൈസേഷൻ പ്രൊസീജർ

ഇതൊരു മിനിമലി ഇൻവേസീവ് പ്രൊസീജറാണ്. കാലിന്റെ ഗ്രോയിൻ ഭാഗത്തുള്ള വെയിനിൽ ചെറിയൊരു നീഡിൽ ഉപയോഗിച്ച് പങ്ചർ ചെയ്താണ് ചികിത്സ ആരംഭിക്കുന്നത്. എക്സ്റേ സ്കാൻ (Fluoroscopy) സഹായത്താൽ തടിച്ചിരിക്കുന്ന വെയിനിലെത്തി മരുന്ന് നൽകി അതിനെ ചുരുക്കുന്നു. ഇതിന് സർജറിക്കൽ മുറിവുകളോ വേദനയോ ഇല്ല. ലോക്കൽ അനസ്തേഷ്യ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്.

Read Also:  ഹെർണിയ വേദന അവഗണിക്കരുത്; ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വേരിക്കോസീൽ എംബൊലൈസേഷൻ  ഗുണങ്ങൾ

വേരിക്കോസീൽ എംബൊലൈസേഷൻ ഒരു ഡേ കെയർ പ്രൊസീജറാണ്. രാവിലെ വന്ന് ചികിത്സ കഴിഞ്ഞ് വൈകുന്നേരം തന്നെ വീട്ടിലേക്ക് പോകാം. ഇതിന് 90% വിജയസാധ്യതയുണ്ട്, ഇത് സർജറിക്കൽ ചികിത്സയ്ക്ക് തുല്യമാണ്. മേജർ അനസ്തേഷ്യയുടെയോ സർജറിയുടെയോ കോംപ്ലിക്കേഷനുകൾ ഇതിലില്ല. രക്തസ്രാവമോ ഇൻഫെക്ഷനോ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറവാണ്. ചികിത്സ കഴിഞ്ഞ് 3 മുതൽ 6 മാസത്തിനുള്ളിൽ ഇതിന്റെ ഫലം ലഭിക്കുന്നതാണ്.

Dr Jithu Subash Babu

Dr Jithu Subash Babu

Associate Consultant

Interventional Radiology