കുട്ടികളിലെ നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ വളവ് അഥവാ സ്കോളിയോസിസ് (Scoliosis) ഒരിക്കലും ഭേദമാക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഒട്ടേറെ മാതാപിതാക്കളുണ്ട്. എന്നാൽ ആധുനിക മെഡിക്കൽ സയൻസിലെ മാറ്റങ്ങൾ ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുന്നു. കൃത്യസമയത്തുള്ള രോഗനിർണ്ണയവും നൂതന ചികിത്സാരീതികളും വഴി സ്കോളിയോസിസിനെ പൂർണ്ണമായും മറികടക്കാനും കുട്ടികൾക്ക് ആത്മവിശ്വാസത്തോടെയുള്ള ജീവിതം നൽകാനും സാധിക്കും.
തുടക്കത്തിൽ തിരിച്ചറിയുന്ന ചെറിയ വളവുകൾ വ്യായാമത്തിലൂടെയും ബ്രേസിംഗിലൂടെയും നിയന്ത്രിക്കാം. എന്നാൽ വളവ് ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ശസ്ത്രക്രിയ ഇന്ന് ലഭ്യമാണ്. സ്കോളിയോസിസ് ചികിത്സയിലെ സുരക്ഷിതമായ മാർഗ്ഗങ്ങളെക്കുറിച്ചും ന്യൂറോമോണിറ്ററിംഗ് പോലുള്ള നൂതന സംവിധാനങ്ങളെക്കുറിച്ചും കണ്ണൂര്‍ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് സ്പൈൻ സർജൻ ഡോ ഹരി കൃഷ്ണൻ വിശദീകരിക്കുന്നു.
കുറഞ്ഞ രീതിയിലുള്ള വളവുകൾക്ക് (Minor Curves) എന്തൊക്കെയാണ് ചികിത്സാ രീതികൾ?
മൈനർ ആയിട്ടുള്ള കർവുള്ള സ്കോളിയോസിസ് ആണെങ്കിൽ ബ്രേസിങ്ങോ (Bracing) അല്ലെങ്കിൽ സ്കോളിയോസിസ് സ്പെസിഫിക് ആയിട്ടുള്ള എക്സർസൈസുകളോ (Exercises) കൊണ്ട് ഒരു പരിധി വരെ നിയന്ത്രിച്ച് നിർത്താൻ സാധിക്കും.
Read Also: തൈറോയിഡ് മുഴകൾക്ക് ശസ്ത്രക്രിയയില്ലാത്ത ചികിത്സ: മൈക്രോവേവ് തൈറോയിഡ് അബ്ലേഷൻ
സ്കോളിയോസിസിന്റെ കർവ് 40-ഓ 50-ഓ ഡിഗ്രിക്ക് മുകളിലാണെങ്കിൽ, അതായത് അത്രയും സീരിയസ് ആയിട്ടുള്ള സാഹചര്യമാണെങ്കിൽ അത് സർജറി കൊണ്ട് ശരിയാക്കാവുന്നതേയുള്ളൂ. കുട്ടിയുടെ പുറകിലത്തെ കൂനോ, വശത്തോട് ചേർന്നിട്ടുള്ള നിപ്പോ, തോളെല്ലുകൾ തമ്മിലുള്ള ആനുപാതിക കുറവോ, ഇടുപ്പെല്ലുകൾ തമ്മിലുള്ള വ്യത്യാസമോ സർജറിയിലൂടെ കറക്റ്റ് ചെയ്യാൻ സാധിക്കും.
ഇന്നത്തെ കാലത്ത് സ്കോളിയോസിസ് സർജറി എത്രത്തോളം സുരക്ഷിതമാണ്?
പണ്ട് ചെയ്യുന്നതിനേക്കാൾ വളരെ സേഫ് ആണ് ഇന്നത്തെ സ്കോളിയോസിസ് സർജറികൾ. ഇതിനായി നമ്മൾ പ്രത്യേക ഇൻസ്ട്രുമെൻ്സുകളാണ് ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് 'ന്യൂറോമോണിറ്ററിംഗ്' (Neuromonitoring) എന്ന സാങ്കേതികവിദ്യ. സർജറിയുടെ മുഴുവൻ സമയവും കുട്ടിയുടെ സ്പൈനൽ കോഡിന്റെ പ്രവർത്തനം ഈ മെഷീൻ വഴി അസസ് ചെയ്യുന്നു. എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽപ്പെട്ടാൽ വളരെ പെട്ടെന്ന് തന്നെ അത് റിവേഴ്സ് ചെയ്യാൻ ഈ സംവിധാനം സഹായിക്കുന്നു.
Read Also: എന്താണ് കീ ഹോൾ സർജറി? താക്കോൽദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങൾ
സർജറി കൊണ്ട് കുട്ടികൾക്ക് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ്?
കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും, സ്കോളിയോസിസിന്റെ ഭാഗമായി വരാൻ സാധ്യതയുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങൾ മാറ്റാനും സർജറി ഒരു മികച്ച ഓപ്ഷനാണ്.
.