പുരുഷന്മാരില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളിലൊന്നാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. തിരിച്ചറിയുവാന്‍ വൈകുന്നു എന്നതാണ് പലപ്പോഴും ഇതിന് വെല്ലുവിളിയുയര്‍ത്തുന്നത്. പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തിരിച്ചറിയുന്ന വിവിധ ഘട്ടങ്ങള്‍, അത്യാധുനിക പരിശോധനാ രീതികള്‍, റോബോട്ടിക് സര്‍ജറി രോഗികള്‍ക്ക് നല്‍കുന്ന സുരക്ഷയും കൃത്യതയും എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ അഡ്വാന്‍സ്ഡ് റോബോട്ടിക് ആന്‍ഡ് ലേസര്‍ യൂറോളജി ചീഫ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഹരിഗോവിന്ദ് പി.
പ്രോസ്റ്റേറ്റ് കാൻസർ വിവിധ സാഹചര്യങ്ങളിലാണ് രോഗികളിൽ കണ്ടുപിടിക്കപ്പെടുന്നത്. പ്രധാനമായും മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് ഈ രോഗം ക്ലിനിക്കൽ സാഹചര്യങ്ങളിൽ കാണപ്പെടാറുള്ളത്:
ഹെൽത്ത് സ്ക്രീനിംഗ്: ഒരു ആനുവൽ ഹെൽത്ത് ചെക്കപ്പിൻ്റെ ഭാഗമായി നടത്തുന്ന PSA (Prostate-Specific Antigen) ടെസ്റ്റിൽ അളവ് കൂടുതലായി (Elevated) കാണപ്പെടുമ്പോൾ. പെട്ടെന്ന് എനിക്ക് കാൻസർ ആണോ എന്ന സംശയം രോഗികളിൽ ജനിപ്പിക്കുന്ന സാഹചര്യമാണിത്.
കാൻസർ അല്ലാത്ത പ്രോസ്റ്റേറ്റ് വീക്കത്തിന് സമാനമായ ലക്ഷണങ്ങളിലൂടെ. മൂത്രം കടച്ചിൽ, മൂത്രത്തിലൂടെ രക്തം പോവുക, ഇടയ്ക്കിടയ്ക്ക് മൂത്ര തടസ്സം ഉണ്ടാവുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അഡ്വാൻസ്ഡ് സ്റ്റേജ് (Stage D): ഏറ്റവും അൺഫോർച്ചുനേറ്റ് ആയ വിഭാഗമാണിത്. ശരീരത്തിൽ മറ്റ് ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ കാൻസർ അസ്ഥികളിലേക്കും (Bone) മറ്റും പടരുന്ന അവസ്ഥ. ഇത്തരക്കാർക്ക് നട്ടെല്ല് വേദനയോ ബോൺ പെയിനോ അനുഭവപ്പെടുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്.
നിർബന്ധമായും ചെയ്യേണ്ട പരിശോധനകൾ
രോഗിയുടെ അവസ്ഥ ഏത് സ്റ്റേജിലാണെന്ന് പ്രോപ്പർ ആയി കണ്ടെത്തിയതിനു ശേഷം മാത്രമേ ഒരു ട്രീറ്റ്മെൻ്റിലേക്ക് കടക്കാൻ പാടുള്ളൂ. ഇതിനായി താഴെ പറയുന്ന ടെസ്റ്റുകൾ നിർബന്ധമാണ്.
Read Also: ഹെർണിയ വേദന അവഗണിക്കരുത്; ഓപ്പൺ സർജറിയും ലാപ്രോസ്കോപ്പിയും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ബയോപ്സി എടുത്തതിനുശേഷം കാൻസറിൻ്റെ സ്കോറിംഗ് ഏഴിന് താഴെയാണെങ്കിൽ (Scoring below 7) ആക്റ്റീവ് സർവൈലൻസ് എന്നത് വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണ്. രോഗിയെ തുടർച്ചയായി നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ എംആർഐ, ബയോപ്സി പരിശോധനകൾ നടത്തുകയും ചെയ്യും. ഇൻഷുറൻസ് സംവിധാനങ്ങൾ ശക്തമായ രാജ്യങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. സ്കോറിംഗ് സിസ്റ്റം മുകളിലേക്ക് പോകുമ്പോൾ മാത്രമാണ് ഇവിടെ സർജറി പോലുള്ള ഇടപെടലുകൾ നടത്തുന്നത്.
ഓവർ ഡയഗ്നോസിസ് (Over-Diagnosis): കാൻസർ കണ്ടുപിടിക്കപ്പെട്ടാലും കുറഞ്ഞ സ്കോറുള്ള പല രോഗികളും അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ അനുഭവിക്കാതെ മറ്റ് അസുഖങ്ങൾ വന്നാകാം മരണപ്പെടുന്നത്. മരിച്ച വ്യക്തികളിൽ നടത്തിയ ഓട്ടോപ്സി സീരീസ് പരിശോധിച്ചപ്പോൾ 10 മുതൽ 15 ശതമാനം വരെ ആളുകളിൽ അവരുടെ ജീവിതകാലത്ത് അറിയാതെ പോയ ഇൻസിഡൻ്റൽ പ്രോസ്റ്റേറ്റ് കാൻസർ കണ്ടെത്തുകയുണ്ടായി.
ഇന്ന് നിലവിലുള്ള മൂന്ന് പ്രധാന ചികിത്സാരീതികൾ ഇവയാണ്:
പ്രോസ്റ്റേറ്റ് കാന്‍സര്‍
ഏർലി സ്റ്റേജുകളിൽ, ആരോഗ്യമുള്ളതും 10 വർഷമെങ്കിലും ആയുസ്സ് പ്രതീക്ഷിക്കുന്നതുമായ രോഗികൾക്ക് ഏറ്റവും അനുയോജ്യം റോബോട്ടിക് സർജറിയിലൂടെ പ്രോസ്റ്റേറ്റിനെ അതിൻ്റെ ക്യാപ്സ്യൂളോടുകൂടി പൂർണ്ണമായി നീക്കം ചെയ്യുന്നതാണ്.
Read Also: വെരിക്കോസ് വെയ്ൻ: ലക്ഷണങ്ങളും ഏറ്റവും പുതിയ ചികിത്സാ രീതികളും
പ്രവർത്തന രീതി: സർജൻ ഒരു കൺസോളിലിരുന്നാണ് റോബോട്ടിക് ആമുകളെ നിയന്ത്രിക്കുന്നത്. മനുഷ്യ കൈകൾക്ക് സാധിക്കാത്ത വിധം 540 ഡിഗ്രിയിൽ വരെ ഈ ഉപകരണങ്ങൾ ചലിപ്പിക്കാൻ സാധിക്കും.
കാഴ്ചാ മികവ്: ഇതിലെ ക്യാമറ സിസ്റ്റം ശരീരത്തിനകത്തെ ഭാഗങ്ങളെ നമ്മൾ വിചാരിക്കുന്നതിനേക്കാളും 10 മടങ്ങ് വലിപ്പത്തിൽ (10x magnification) കാണിച്ചുതരുന്നു. അതിനാൽ ചെറിയ അബ്നോർമൽ ഏരിയകൾ പോലും കൃത്യമായി കണ്ടെത്താം.
രക്തനഷ്ടം കുറയുന്നു: രക്തക്കുഴലുകളെ കരിക്കുന്ന എനർജി സിസ്റ്റം വളരെ പ്രിസൈസ് ആണ്. രക്തനഷ്ടം കുറവായതുകൊണ്ട് തന്നെ ഹൃദയത്തിലേക്കും മസ്തിഷ്കത്തിലേക്കുമുള്ള രക്തയോട്ടം കുറയുന്നില്ല, ഇത് രോഗിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ക്ഷീണം ഒഴിവാക്കാൻ സഹായിക്കുന്നു.
നെർവ് സ്പെയറിംഗ് (Nerve Sparing): നഗ്നനേത്രങ്ങൾ കൊണ്ട് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള ലൈംഗിക ബലത്തെ സഹായിക്കുന്ന ഞരമ്പുകളെ (Nerves) ഡാമേജ് ആവാതെ സംരക്ഷിക്കാൻ റോബോട്ടിക് സംവിധാനം സഹായിക്കുന്നു.
വേഗത്തിലുള്ള യൂറിൻ കൺട്രോൾ: മെഷീൻ സ്റ്റിച്ചിംഗിൻ്റെ കൃത്യത കാരണം മൂത്രനാളി തുന്നിച്ചേർക്കുന്നത് കൂടുതൽ സുരക്ഷിതമാണ്. ഇത് മൂത്രത്തിൻ്റെ നിയന്ത്രണം പെട്ടെന്ന് തിരിച്ചു കിട്ടാനും കാത്തീറ്റർ ട്യൂബ് വേഗത്തിൽ ഒഴിവാക്കാനും സഹായിക്കുന്നു.
ശസ്ത്രക്രിയ പ്രക്രിയയും സുഖം പ്രാപിക്കലും
റോബോട്ടിക് മെഷീൻ രോഗിയുടെ ശരീരത്തിൽ ഡോക്ക് ചെയ്യാൻ 10-15 മിനിറ്റ് എടുക്കുന്നു. സങ്കീർണ്ണതകൾ ഇല്ലാത്ത രോഗികളിൽ ഒന്നര മണിക്കൂർ കൊണ്ട് സർജറി തീർക്കാൻ സാധിക്കാറുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം മൂത്രനിയന്ത്രണത്തിൽ ആദ്യകാലങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. പ്രോസ്റ്റേറ്റ് നീക്കം ചെയ്യുമ്പോൾ മൂത്രം കൺട്രോൾ ചെയ്യുന്ന മറ്റൊരു സംവിധാനം ഓവർടൈം വർക്ക് ചെയ്യേണ്ടി വരുന്നതുകൊണ്ടാണിത്. എന്നാൽ കൃത്യമായ എക്സർസൈസുകളിലൂടെ ഇത് പൂർണ്ണമായി പരിഹരിക്കാം.
Senior Consultant
Advanced Robotic And Laser Urology