ശസ്ത്രക്രിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ വലിയ മുറിവുകളെയും മാസങ്ങളോളം നീളുന്ന വിശ്രമത്തെയും കുറിച്ചോര്‍ത്ത് ഭയപ്പെടുന്നവരാണോ നിങ്ങള്‍? ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ് കീഹോള്‍ സര്‍ജറി അഥവാ താക്കോല്‍ദ്വാര ശസ്ത്രക്രിയ. വലിയ മുറിവുകള്‍ക്ക് പകരം താക്കോല്‍ദ്വാരത്തോളം ചെറിയ ദ്വാരങ്ങളിലൂടെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തുന്നതാണ് ഈ ശസ്ത്രക്രിയ.
മിനിമല്‍ ആക്‌സസ് സര്‍ജറി എന്നും അറിയപ്പെടുന്ന ഈ രീതിയില്‍ രോഗിക്ക് വേദന കുറവാണെന്ന് മാത്രമല്ല, വേഗത്തില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും സാധിക്കും. എന്താണ് കീഹോള്‍ സര്‍ജറി എന്നും ഇതിന്റെ സവിശേഷതകള്‍ എന്തൊക്കെയാണെന്നും കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജനറല്‍ ആന്‍ഡ് ലപ്രോസ്‌കോപിക് കണ്‍സള്‍ട്ടന്റ് ഡോ രജിത് കിഷോര്‍ കെകെ വിശദീകരിക്കുന്നു.
എന്താണ് ശരിക്കും ഈ കീ ഹോൾ സർജറി?
സാധാരണയായി രോഗം വന്ന ഭാഗത്തേക്ക് ഓപ്പറേഷൻ ചെയ്യാൻ വേണ്ടി വലിയ മുറിവാണ് ഉണ്ടാക്കുന്നത്. ഈ വലിയ മുറിവിലൂടെയാണ് സർജൻ രോഗം ബാധിച്ച ഭാഗത്തേക്ക് എത്തിച്ചേരുന്നത്. എന്നാൽ വലിയ മുറിവുണ്ടാക്കുന്നതിന് പകരം 1 cm അല്ലെങ്കിൽ അതിൽ ചെറുതോ അല്ലെങ്കിൽ മാക്സിമം 1.5 cm വരെയുള്ള ചെറിയ മുറിവുകൾ ഉണ്ടാക്കി ചെയ്യുന്ന സർജറിയാണ് കീ ഹോൾ സർജറി.
കീ ഹോൾ സർജറി ചെയ്യുന്ന രീതി
ചെറിയ മുറിവുണ്ടാക്കിയ ശേഷം ആ ഭാഗത്തേക്ക് ഒരു ക്യാമറ അല്ലെങ്കിൽ ടെലസ്കോപ്പ് ഉള്ളിലേക്ക് കടത്തിവിടുന്നു. ഇത് ഉള്ളിലെ ഭാഗങ്ങൾ വലുതാക്കി കാണിച്ചുതരുന്നു. ഇതിലൂടെ ആ ഭാഗത്ത് വളരെ പ്രിസൈസ് (Precise) ആയി സർജറി ചെയ്യാൻ സാധിക്കുന്നു.
Read Also: സർജറിയില്ലാതെ പൈൽസ് ചികിത്സ, അറിയാം ഹെമറോയ്ഡൽ ബാൻഡിങ്ങ്
മിനിമൽ ആക്സസ് സർജറി
രോഗം വന്ന ഭാഗത്തേക്ക് എത്തിച്ചേരുന്നതിന് ഈ മുറിവുണ്ടാക്കുന്ന രീതിക്ക് പറയുന്ന പേരാണ് 'ആക്സസ്'. ഈ ആക്സസിന് വേണ്ടി നമ്മൾ മുറിവ് ഏറ്റവും ചെറുതായിട്ടാണ് ഉണ്ടാക്കുന്നത് എന്നതുകൊണ്ട് ഇതിനെ മിനിമൽ ആക്സസ് സർജറി എന്നും വിളിക്കുന്നു. ഇതിന് മറ്റൊരു പേര് മിനിമൽ ഇൻവേസീവ് സർജറി എന്നാണ്.
ഓപ്പൺ സർജറികളെ അപേക്ഷിച്ച് താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് നിരവധി ഗുണങ്ങളുണ്ട്:
Read Also: ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ ലൈപോസെക്ഷൻ
വേദന കുറവായിരിക്കും: മുറിവിന്റെ വലിപ്പം വളരെ കുറവായതിനാൽ ഓപ്പൺ സർജറികളെ അപേക്ഷിച്ച് വേദന വളരെ കുറവായിരിക്കും.
വേഗത്തിലുള്ള സുഖപ്പെടൽ: വേദന കുറവായതുകൊണ്ട് തന്നെ രോഗിക്ക് എത്രയും പെട്ടെന്ന് പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാൻ പറ്റുന്നതാണ്.
കുറഞ്ഞ ഇൻഫെക്ഷൻ സാധ്യത: ഓപ്പൺ ശസ്ത്രക്രിയകളെക്കാൾ വൂണ്ട് ഇൻഫെക്ഷൻ (Wound Infection) ഉള്ള ചാൻസ് ഇതിൽ കുറവായിരിക്കും.
ഹെർണിയ സാധ്യത കുറയുന്നു: ഭാവിയിൽ ഹെർണിയ വരാനുള്ള ചാൻസ് കീ ഹോൾ സർജറിയിൽ വളരെ കുറവാണ്
ഹോസ്പിറ്റൽ സ്റ്റേ: ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ആശുപത്രി വാസം വളരെ കുറവായിരിക്കും.