• English
  • عربي / Arabic
  • മലയാളം / Malayalam

മുട്ട് മാറ്റിവെക്കൽ ഒഴിവാക്കാം; സ്വാഭാവിക മുട്ടിനെ സംരക്ഷിക്കാൻ ഹൈ ടിബിയൽ ഓസ്റ്റിയോട്ടമി

05 March 2026

സാധാരണയായി മുട്ടുവേദനയോ തേയ്മാനമോ അനുഭവപ്പെടുമ്പോൾ നമ്മൾ ആദ്യം ചിന്തിക്കുന്നത് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ചാണ്. എന്നാൽ മുട്ട് പൂർണ്ണമായും മോശമാകുന്ന അവസാന ഘട്ടത്തിൽ മാത്രം ചെയ്യേണ്ട ഒന്നാണ് ഇത്തരത്തിലുള്ള ശസ്ത്രക്രിയകൾ. ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ മുട്ട് മാറ്റിവെക്കാതെ തന്നെ നമ്മുടെ സ്വാഭാവിക മുട്ടിനെ സംരക്ഷിക്കാൻ ഇന്ന് സാധിക്കും. ഇതിനായുള്ള ഏറ്റവും പുതിയ ചികിത്സാരീതിയാണ് ഹൈ ടിബിയൽ ഓസ്റ്റിയോട്ടമി അഥവാ എച്ച് ടി ഒ (HTO).

പരിക്കുകൾ , പ്രായം, കാലിലെ വളവ് തുടങ്ങിയ കാരണങ്ങളാൽ  ഉണ്ടാകുന്ന മുട്ടുതേയ്മാനത്തെ തടയാനും ഭാവിയിൽ കൃത്രിമ സന്ധികൾ (Artificial Joint) വെക്കുന്നത് ഒഴിവാക്കാനും  എച്ച് ടി ഒ രീതിയിലൂടെ സാധിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരായ രോഗികളിൽ മുട്ടിന്റെ ആരോഗ്യം നിലനിർത്താൻ എച്ച്.ടി.ഒ വലിയൊരു മാറ്റമാണ് കൊണ്ടുവരുന്നത്. ഇതിന്റെ ഗുണങ്ങളെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും സംസാരിക്കുകയാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് ആന്‍ഡ് ആര്‍ത്രോസ്‌കോപിക് കണ്‍സള്‍ട്ടന്റ് ഡോ അസര്‍ സി എം

മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയെക്കുറിച്ച് നമ്മൾ എല്ലാവരും കേൾക്കാറുണ്ട്. ഒരു സന്ധി  പൂർണ്ണമായും മോശമാകുന്ന ആകുന്ന അവസാന ഘട്ടത്തിലാണ് സാധാരണയായി മുട്ട് മാറ്റിവെക്കുന്നത്. അതായത് മുട്ട് മാറ്റിവെക്കൽ എന്ന് പറഞ്ഞാൽ അതൊരു ആർട്ടിഫിഷ്യൽ ജോയിന്റ് വെക്കുന്ന രീതിയാണ്. എന്നാൽ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ മുട്ട് മാറ്റിവെക്കുന്നതിൽ നിന്ന് നമ്മുടെ സ്വാഭാവിക മുട്ടിനെ സംരക്ഷിക്കാൻ ഇന്ന് സാധിക്കും.

Read Also: കഴുത്തുവേദനയെ പടിക്കുപുറത്താക്കാം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തേയ്മാനം ഉണ്ടാകാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്; പരിക്കുകൾ, പ്രായമാകുന്നത്, കാലിലെ വളവ് എന്നിവയാണവ. പ്രായമാകുമ്പോൾ മുട്ട് മാറ്റിവെക്കാവുന്നതാണ്. എന്നാൽ ചെറുപ്പക്കാരായ രോഗികളിൽ പരിക്ക് കൊണ്ടോ വളവ് കൊണ്ടോ തേയ്മാനം ഉണ്ടാകുകയാണെങ്കിൽ ഭാവിയിൽ മുട്ട് മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിന്ന് അവരെ സംരക്ഷിക്കാൻ എച്ച്.ടി.ഒ (HTO) എന്ന പ്രൊസീജർ സഹായിക്കുന്നു.

എന്താണ് ഹൈ ടിബിയൽ ഓസ്റ്റിയോട്ടമി (HTO)?

സ്വാഭാവിക മുട്ട് സംരക്ഷിക്കുവാനായി  ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഹൈ ടിബിയൽ ഓസ്റ്റിയോട്ടമി അഥവാ എച്ച്.ടി.ഒ. ഇത് ഒരു സർജറി തന്നെയാണ്. വളവുള്ള കാലുകളെ നേരെയാക്കുകയാണ് ഈ ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. കാലിലെ വളവ് ശരിയാക്കുമ്പോൾ മുട്ടിലെ തേയ്മാനത്തിന്റെ പ്രോഗ്രഷൻ അഥവാ കൂടുന്നത് നമുക്ക് തടയാൻ സാധിക്കുന്നു. ഇത് ഭാവിയിൽ ഒരു കൃത്രിമ സന്ധി വെക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിന്ന് നമ്മുടെ മുട്ടിനെ സംരക്ഷിക്കുന്നു.

Read Also: അമിതവണ്ണമുണ്ടോ? ശസ്ത്രക്രിയയില്ലാതെ വണ്ണം കുറയ്ക്കാം

മുട്ട് മാറ്റിവെക്കൽ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?

മുട്ട് മാറ്റിവെക്കൽ എന്നത് അവസാന ഘട്ടത്തിൽ മാത്രം ചെയ്യേണ്ട ഒന്നാണ്. ഒരു ജോയിന്റ് കംപ്ലീറ്റ് ഡാമേജ് ആയതിനുശേഷമാണ് ഇത് ചെയ്യുന്നത്. എന്നാൽ എച്ച്.ടി.ഒ ചികിത്സയിലൂടെ മുട്ട് മാറ്റിവെക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സ്വാഭാവികമായ ജോയിന്റിനെ സംരക്ഷിക്കാൻ നമുക്ക് സാധിക്കും.

എച്ച്.ടി.ഒ ചികിത്സയുടെ പ്രത്യേകതകൾ

മുട്ട് മാറ്റിവെക്കുന്ന ചികിത്സയും എച്ച്.ടി.ഒ യും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. പ്രധാനമായും ജീവിതശൈലിയിലാണ് ഈ മാറ്റങ്ങൾ പ്രകടമാകുന്നത്:

കായിക വിനോദങ്ങൾ: മുട്ട് മാറ്റിവെച്ചാൽ ഓടാനോ കളിക്കാനോ സ്പോർട്സ് ആക്ടിവിറ്റീസ് ചെയ്യാനോ സാധിക്കില്ല. എന്നാൽ എച്ച്.ടി.ഒ ചെയ്തവർക്ക് എല്ലാവിധ ആക്ടിവിറ്റീസും ചെയ്യാൻ സാധിക്കും.

ദിനചര്യകൾ: ഈ ചികിത്സയ്ക്ക് ശേഷം തറയിൽ ചമ്രം പടഞ്ഞിരിക്കാനും (Cross leg) തടസ്സമില്ലാതെ പ്രാർത്ഥനകൾ (Prayer) നിർവഹിക്കാനും സാധിക്കുന്നതാണ്.

തേയ്മാനം തടയുന്നു: വളവുള്ള കാലുകൾ നേരെയാക്കുന്നതിലൂടെ തേയ്മാനത്തിന്റെ വേഗത കുറയ്ക്കാനും മുട്ടിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും സാധിക്കുന്നു.

ചെറുപ്പക്കാർക്കുള്ള ഗുണങ്ങൾ

യുവരോഗികളിൽ പരിക്കുകൾ മൂലമോ ജന്മനായുള്ള വളവ് മൂലമോ തേയ്മാനം കണ്ടു വരാറുണ്ട്. ഇത്തരക്കാർക്ക് ഭാവിയിൽ ആർട്ടിഫിഷ്യൽ ജോയിന്റുകളെ ആശ്രയിക്കാതെ തന്നെ സ്വന്തം മുട്ട് ഉപയോഗിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഈ ചികിത്സ സഹായിക്കുന്നു.

Share this video:
Dr Azhar C M

Dr Azhar C M

Consultant

Orthopaedic And Arthroscopic Surgery