• English
  • عربي / Arabic
  • മലയാളം / Malayalam

എന്താണ് ക്രോണിക് ഓട്ടൈറ്റിസ് മീഡിയ? ടിംപനോപ്ലാസ്റ്റി സർജറിയെക്കുറിച്ച് അറിയാം

24 March 2026
ചെവിയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് ഒലിപ്പ് വരിക, ചൊറിച്ചിൽ അനുഭവപ്പെടുക എന്നിവ ഇഎൻടി ഒപിയിൽ എത്തുന്ന രോഗികൾ സാധാരണയായി പറയുന്ന പരാതികളാണ്. ഓരോ തവണ പഴുപ്പ് വരുമ്പോഴും കേൾവിശക്തി കുറയുന്നതായി ഓഡിയോഗ്രാം പരിശോധനകളിൽ കാണാറുണ്ട്. ചെവിയുടെ പഴുപ്പിന് പലപ്പോഴും കാരണമാകുന്നത് ചെവിയുടെ പാടയിലെ സുഷിരമാണ്. ക്രോണിക് ഓട്ടൈറ്റിസ് മീഡിയ എന്ന ഈ അവസ്ഥയെക്കുറിച്ചും ചികിത്സയെക്കുറിച്ചും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഇഎൻടി ആൻഡ് ഹെഡ് & നെക്ക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ. അനൂപ് ചന്ദ്രൻ വിശദീകരിക്കുന്നു.

സാധാരണഗതിയിൽ രോഗികളുടെ ചെവിയിലെ പഴുപ്പ് നീക്കം ചെയ്ത് പരിശോധിക്കുമ്പോഴാണ് ചെവിയുടെ പാടയിൽ സുഷിരം (Hole) ഉള്ളതായി കാണപ്പെടുന്നത്. ചെവിയിലെ പാടയിൽ ഇത്തരത്തിൽ ഒരു സുഷിരം ഉണ്ടാവുകയും പലതവണ ഇൻഫെക്ഷൻ വരികയും ചെയ്യുന്ന അവസ്ഥയെയാണ് ക്രോണിക് ഓട്ടൈറ്റിസ് മീഡിയ എന്ന് വിളിക്കുന്നത്. ആവർത്തിച്ചുള്ള ഇൻഫെക്ഷനുകൾ കാരണം ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകാം. ഇത് പിന്നീട് പാടയിലെ സുഷിരം സ്ഥിരമായി നിലനിൽക്കുന്ന അവസ്ഥയിലേക്ക് മാറുന്നു.

ഇതിനെ പ്രധാനമായും രണ്ട് രീതിയിൽ തിരിക്കാം: മ്യൂക്കോസൽ ഡിസീസും സ്ക്വാമോസൽ ഡിസീസും. മ്യൂക്കോസൽ ഡിസീസിൽ ചെവിയുടെ പാടയിൽ സുഷിരം മാത്രമേ ഉണ്ടാകാറുള്ളൂ, അതിനാൽ ഇതിനെ മുൻപ് 'സേഫ്' എന്ന് വിളിച്ചിരുന്നു. എന്നാൽ സ്ക്വാമോസൽ ഡിസീസിൽ എല്ല് തേയ്മാനം കൂടി ഉണ്ടാകാൻ 
സാധ്യതയുള്ളതിനാൽ ഇതിനെ 'അൺസേഫ്' എന്നാണ് കരുതിയിരുന്നത്. ഭൂരിഭാഗം കേസുകളിലും മ്യൂക്കോസൽ ഡിസീസാണ് കാണപ്പെടാറുള്ളത്.


എന്താണ് ടിംപനോപ്ലാസ്റ്റി സർജറി?
ചെവിയുടെ പാടയിലുള്ള സുഷിരം അടയ്ക്കാനും കേൾവിശക്തി വീണ്ടെടുക്കാനുമായി ചെയ്യുന്ന ശസ്ത്രക്രിയയാണ് ടിംപനോപ്ലാസ്റ്റി. ഇതിൽ സുഷിരം അടയ്ക്കുന്നതിനോടൊപ്പം തന്നെ, ഇൻഫെക്ഷൻ കാരണം കേടുപാടുകൾ സംഭവിച്ച ചെവിക്കുള്ളിലെ ചെറിയ എല്ലുകളെ (Ossicles) ശരിയായ രീതിയിൽ പുനർക്രമീകരിക്കുകയും ചെയ്യുന്നു. ആവർത്തിച്ചുള്ള ഇൻഫെക്ഷൻ ഉണ്ടാകുമ്പോൾ പാടയിലെ സുഷിരത്തോടൊപ്പം തന്നെ അതിന് പിന്നിലുള്ള ചെറിയ എല്ലുകൾക്കും (Ossicles) തേയ്മാനമോ സ്ഥാനചലനമോ സംഭവിക്കാം. ശസ്ത്രക്രിയയിലൂടെ ഇത് പരിഹരിക്കാൻ സാധിക്കും.


എൻഡോസ്കോപ്പിക് സർജറിയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?
മുൻപ് മൂക്കിലെയും സൈനസിലെയും ശസ്ത്രക്രിയകൾക്കായിരുന്നു എൻഡോസ്കോപ്പ് ഉപയോഗിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ 10-15 വർഷമായി ചെവിയിലെ ശസ്ത്രക്രിയകൾക്കും ഇത് ഉപയോഗിക്കുന്നുണ്ട്. എൻഡോസ്കോപ്പിക് സർജറി സ്കാർലെസ്സ് (Scarless) ആണ്. ചെവിയുടെ പിന്നിൽ മുറിവുകൾ ഉണ്ടാവില്ല. ഇത് വേദന കുറയ്ക്കാനും വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കുന്നു. റിസൾട്ടുകൾ നോക്കുകയാണെങ്കിൽ പരമ്പരാഗത രീതിയെക്കാൾ മികച്ചതോ അതിന് തുല്യമോ ആണ് എൻഡോസ്കോപ്പിക് രീതി.

പഴയ രീതിയിൽ ചെവിയുടെ പുറകിൽ മുറിവുണ്ടാക്കിയാണ് (Post-aural) ശസ്ത്രക്രിയ ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ എൻഡോറൽ (ചെവിക്ക് മുൻപിലൂടെ) രീതിയും എൻഡോസ്കോപ്പിക് രീതിയും നിലവിലുണ്ട്.

Dr Anoop Chandran is a highly skilled Senior Consultant in ENT Surgery with over 12 years of experience across leading tertiary care centres in Kerala and Tamil Nadu. He specialises in skull base surgery, endoscopic sinus procedures, microlaryngeal surgeries, and both microscopic and endoscopic ear surgeries.

Share this video:
Dr Anoop Chandran

Dr Anoop Chandran

Senior Consultant

ENT And Head & Neck Surgery